പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു

June 2, 2021 By Mahesh Mangalathu
പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു.19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടർ വില 1595 ൽ നിന്നും 1473 രൂപയായി താഴ്ന്നു.
      അതേസമയം,
ഗാർഹിക്കാവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
പുതുക്കിയ വില അനുസരിച്ച് മുംബൈയിൽ 1422 രൂപയാണ് സിലിണ്ടറിന് വില. കൊൽക്കത്തയിൽ സിലിണ്ടറിന് 1544 രൂപയും ചൈനയിൽ 1603 രൂപയുമാണ് പുതിയ വില.
       കഴിഞ്ഞ മാസവും എണ്ണക്കമ്പനികൾ പാചകവാതക വില ആദ്യം ഉയർത്തുകയും പിന്നീട് കുറയ്ക്കുകയും ചെയ്തിരുന്നു. കൊച്ചിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1466 രൂപയാണ് പുതുക്കിയ വില. കഴിഞ്ഞ മാസം 1588.50 രൂപയായിരുന്നു.122.50 രൂപ കുറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ