ബാറും ബെവ്കോയും തുറക്കും

ബാറുകളും ബെവ്കോയും തുറക്കും
തിരു.: നാളെ മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി.
കൂടുതൽ ഇളവുകളും അനുവദിക്കും. ശനി, ഞായർ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും.
വിവാഹം, മരണ ചടങ്ങുകൾക്ക് 20 പേർ എന്നത് തുടരും.
രാവിലെ 9 മുതൽ രാത്രി 7 വരെ ബാറുകളും ബെവ്കോയും ടോക്കൺ നൽകി പ്രവർത്തിക്കും
സർക്കാർ സ്ഥാപനങ്ങൾ വ്യാഴാഴ്ച മുതൽ റൊട്ടേഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കും.  ഹോട്ടലുകളിൽ പാഴ്സൽ മാത്രം. ഇരുന്നു കഴിക്കാൻ അനുവദിക്കില്ല  ബാങ്കുകൾ നിലവിലുള്ളതു പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം. ടി.പി.ആർ 8 ന് താഴെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണമുണ്ടാകില്ല. 8 മുതൽ 20 വരെ ടി പി ആർ ഉള്ളയിടങ്ങളിൽ ഭാഗിക നിയന്ത്രണം ഉണ്ടാകും. 20 മുതൽ 30 വരെ ടി പി ആർ ഉള്ളയിടങ്ങളിൽ സമ്പൂർണ ലോക് ഡൗണും 30ന് മുകളിൽ ട്രിപ്പിൾ ലോക് ഡൗണും ഉണ്ടാകും.

Post a Comment

വളരെ പുതിയ വളരെ പഴയ