ക്ഷേത്രങ്ങളിൽ പ്രവേശനം നൽകാത്തത് ഭക്തരോടുള്ള വെല്ലുവിളി; അക്കീരമൺ

ക്ഷേത്രങ്ങളിൽ പ്രവേശനം നൽകാത്തത് ഭക്തരോടുള്ള വെല്ലുവിളി; അക്കീരമൺ


തിരുവല്ല: കോവിഡ് മാനദണ്ഡം പാലിച്ച്, ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാത്തത്, ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. അഖില കേരള ശാന്തിക്ഷേമ യൂണിയൻ സംസ്ഥാന തല ഉദ്ഘാടനം ഓൺ ലൈൻ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് ഹരികുമാർ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി കെ. എസ്. കൃഷ്ണൻ നമ്പൂതിരി, വി. എസ്. മണിക്കുട്ടൻ നമ്പൂതിരി, നീരജ് നമ്പൂതിരി, സതീഷ് പോറ്റി, മധു മരങ്ങാട് എന്നിവർ പ്രസംഗിച്ചു.
       അടുത്ത മാസത്തോടു കൂടി, സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്രപൂജാരിമാരെ, ക്ഷേമനിധിയിൽ അംഗത്വം എടുപ്പിക്കാനും യൂണിയൻ പ്രവർത്തനം ശക്തമാക്കാനും ഓണക്കാലത്ത് യൂണിയൻ അംഗങ്ങൾക്ക് ധനസഹായം നൽകാൻ നിധി രൂപീകരിക്കാനും തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ