നാളെ മുതൽ എറണാകുളം ജില്ലയിൽ കോവിഡ് വാക്സിനേഷൻ ബുക്കിംഗ് രീതികളിൽ സമൂലമാറ്റം
നാളെ മുതൽ എറണാകുളം ജില്ലയിൽ കോവിഡ് വാക്സിനേഷൻ ബുക്കിംഗ് രീതികളിൽ സമൂലമാറ്റം വരികയാണ്. സ്പോട്ട് ബുക്കിംഗിലൂടെ വാക്സിനേഷൻ ഉണ്ടാവില്ല. വാക്സിനേഷൻ എടുക്കേണ്ടവർക്ക് 13/06/2021 ഞായർ ഉച്ചയ്ക്ക് ഒരു മണി മുതൽ ഓൺ ലൈൻ ബുക്കിംഗ് ആരംഭിക്കും. വരുന്ന 20 പ്രവൃത്തി ദിവസങ്ങളിലേക്ക് പ്രതിദിനം 150 ഡോസ് വീതം ബുക്ക് ചെയ്യാനാവും. 45 വയസ്സിന് മുകളിലേക്കുള്ളവർക്കാണ് ഈ ബുക്കിംഗ് സൗകര്യം. ഈ സമയം 40-44 പ്രായക്കാർക്കും ബുക്കിംഗ് ചെയ്യാവുന്നതാണ്. കൂടാതെ, 60 വയസ്സിനു മുകളിലുള്ളവർ, പാലിയേറ്റീവ് രോഗികൾ, വികലാംഗർ, ഇതര സംസ്ഥാന തൊഴിലാളികൾ, വിദേശത്തേക്ക് പഠനത്തിനോ ജോലിക്കോ പോകേണ്ടവർ, വീടില്ലാത്ത/ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ എന്നിവർക്ക് സ്പോട്ട് ബുക്കിംഗിലൂടെ വാക്സിൻ ലഭ്യമാക്കും. പ്രതിദിനം 30 ഡോസാണ് ഇത്തരക്കാർക്കായി ഓരോ ദിവസവും ഉച്ചക്കു ശേഷം നല്കുന്നത്. 18-39 പ്രായക്കാർ നിലവിലുള്ള രീതി തന്നെ പിൻതുടരേണ്ടതാണ്.
നാളെ മുതൽ എറണാകുളം ജില്ലയിൽ കോവിഡ് വാക്സിനേഷൻ ബുക്കിംഗ് രീതികളിൽ സമൂലമാറ്റം
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ