സം​സ്ഥാ​ന​ത്തി​ന് 5.38 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭിച്ചു.

സം​സ്ഥാ​ന​ത്തി​ന് 5.38 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭിച്ചു.

തിരു.: സം​സ്ഥാ​ന​ത്തി​ന് 5.38 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യതാ​യി ആ​രോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സം​സ്ഥാ​നം വാ​ങ്ങി​യ 1,88,820 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാക്‌​സി​നും കേ​ന്ദ്രം അ​നു​വ​ദി​ച്ച 3,50,000 കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​നു​മാ​ണ് ല​ഭി​ച്ച​ത്.
       നേ​ര​ത്തെ കെ​എം​എ​സ്‌​സി​എ​ല്‍ മു​ഖേ​ന ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ വാ​ക്‌​സി​ന്‍ എ​റ​ണാ​കു​ള​ത്താ​ണ് എ​ത്തി​യ​ത്. ഇ​ത് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു. കേ​ന്ദ്രം അ​നു​വ​ദി​ച്ച വാ​ക്‌​സി​ന്‍ രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​.
       ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​നാ​കെ 1,10,52,440 ഡോ​സ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. അ​തി​ൻ്റെ 10 ശതമാനമായ, 10,73,110 (9,35,530 ഡോസ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,37,580 ഡോ​സ് കോ​വാ​ക്‌​സി​നും) ഡോ​സ് വാ​ക്‌​സി​നാ​ണ് സം​സ്ഥാനം  വാങ്ങി​യ​ത്.

Post a Comment

أحدث أقدم