എസ്എൻഡിപി യോഗം ജില്ലാ നേതൃത്വയോഗങ്ങൾ ജൂൺ 28 മുതൽ
കൊല്ലം : എസ്എൻഡിപി യോഗം ജില്ലാ നേതൃത്വയോഗങ്ങൾ 2021 ജൂൺ 28 മുതൽ ജൂലൈ 6 വരെ നടക്കും. എറണാകുളം ജില്ലയിൽ ആരംഭിച്ച്, ആലപ്പുഴ ജില്ലയിൽ സമാപന സമ്മേളനത്തോടെ പര്യവസാനം കുറിക്കുന്ന, പൂർണ്ണമായും ഓൺ ലൈനായാണ് യോഗങ്ങൾ. 2021 ജൂൺ 28 ന് ആരംഭിച്ച്, ജൂലൈ 6 വരെ നടക്കുന്ന യോഗങ്ങൾക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വം വഹിക്കും. വിവിധ ജില്ലകളുടെ തീയതി, സമയം ചുവടെ ചേർക്കുന്നു.
എറണാകുളം - ജൂൺ 28 രാവിലെ 10 മുതൽ 12.30 വരെ.
കോട്ടയം - ജൂൺ 28 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.
ഇടുക്കി - ജൂൺ 29 രാവിലെ 10 മുതൽ 12.30 വരെ.
പത്തനംതിട്ട - ജൂൺ 29 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.
കൊല്ലം - ജൂൺ 30 രാവിലെ 10 മുതൽ 12.30 വരെ.
തിരുവനന്തപുരം - ജൂൺ 30 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.
തൃശ്ശൂർ - ജൂലൈ 1 രാവിലെ 10 മുതൽ 12.30 വരെ.
മലപ്പുറം - ജൂലൈ 1 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.
പാലക്കാട് - ജൂലൈ 3 രാവിലെ 10 മുതൽ 12.30 വരെ.
കോഴിക്കോട് - ജൂലൈ 3 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.
കണ്ണൂർ - ജൂലൈ 5 രാവിലെ 10 മുതൽ 12.30 വരെ.
കാസർഗോഡ് - ജൂലൈ 5 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.
വയനാട് - ജൂലൈ 6 രാവിലെ 10 മുതൽ 12.30 വരെ.
ആലപ്പുഴ - സമാപന സമ്മേളനം - ജൂലൈ 6 ഉച്ചകഴിഞ്ഞ് 3 മുതൽ 5.30 വരെ.
സൂം പ്ലാറ്റ്ഫോമിൽ ആയിരിക്കും എല്ലാ മീറ്റിങ്ങുങുകളും സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾ സൈബർ സേന ഹെൽപ്പ് ലൈൻ - 7592099000.
إرسال تعليق