പത്തനംതിട്ട ജില്ലയിൽ, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അനുസരിച്ച് നാളെ (17)മുതലുള്ള ഇളവുകൾ
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അനുസരിച്ച് പത്തനംതിട്ട ജില്ലയിൽ നാളെ (17) മുതൽ ഇളവുകൾ ഉണ്ടാകും. കളക്ടറേറ്റില്‍ ഓണ്‍ ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരമാണ് ഇത്തരത്തിൽ ഇളവുകൾ നൽകിയിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള (കാറ്റഗറി ഡി) തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആര്‍ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് (കാറ്റഗറി സി) സമ്പൂര്‍ണ്ണ ലോക്ഡൗണും ടി.പി.ആര്‍ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളില്‍ (കാറ്റഗറി ബി) ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആര്‍ നിരക്ക് 8ല്‍ താഴെയുളള സ്ഥലങ്ങളില്‍ (കാറ്റഗറി എ) നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
കാറ്റഗറി A യിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:
അടൂർ നഗരസഭ, പുറമറ്റം, നാരങ്ങാനം, നിരണം, തുമ്പമൺ, തണ്ണിത്തോട്, കുളനട, അയിരൂർ, മല്ലപ്പള്ളി, കോയിപ്രം, പന്തളം തെക്കേക്കര.
കാറ്റഗറി B യിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:
തിരുവല്ല, പത്തനംതിട്ട, പന്തളം എന്നീ നഗരസഭകൾ, എഴുമറ്റൂർ, ഏഴംകുളം, റാന്നി പഴവങ്ങാടി, പെരിങ്ങര, തോട്ടപ്പുഴശ്ശേരി, റാന്നി അങ്ങാടി, മൈലപ്ര, കുന്നന്താനം, കൊടുമൺ, പ്രമാടം, കടപ്ര, കവിയൂർ, ചെന്നീർക്കര, ഇലന്തൂർ, കോന്നി, ഓമല്ലൂർ, കല്ലൂപ്പാറ, അരുവാപ്പുലം, കലഞ്ഞൂർ, മലയാലപ്പുഴ, റാന്നി, നെടുമ്പ്രം, വെച്ചൂച്ചിറ, വടശ്ശേരിക്കര, ഏറത്ത്, കൊറ്റനാട്, റാന്നി പെരുനാട്,
ആറന്മുള, ഏനാദിമംഗലം, കോട്ടാങ്ങൽ, കടമ്പനാട്, കോഴഞ്ചേരി, ചെറുകോൽ, പള്ളിക്കൽ, വള്ളിക്കോട്, ചിറ്റാർ, ഇരവിപേരൂർ, മല്ലപ്പുഴശ്ശേരി,
മെഴുവേലി.
കാറ്റഗറി C യിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:
സീതത്തോട്, കുറ്റൂർ, ആനിക്കാട്, നാറാണംമൂഴി.
കാറ്റഗറി D യിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒന്നും ഉൾപ്പെടുന്നില്ല.
ഇളവുകൾ എങ്ങനെ ?
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു
മുകളില്‍ ഉള്ള അതിവ്യാപന പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. തുണിക്കട, ചെരുപ്പ്കട, സ്വർണ്ണക്കട, പഠന സാമഗ്രികളുടെ കടകൾ, റിപ്പയർ - സർവീസ് സ്ഥാപനങ്ങൾ എന്നിവ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആര്‍ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണും ടി.പി.ആര്‍ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആര്‍ നിരക്ക് 8ല്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
ലോക്ക്ഡൗണ്‍ ലഘൂകരിക്കുമ്പോള്‍ കടകമ്പോളങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കാന്‍ ജനങ്ങളും കടയുടമകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും യോഗത്തിൽ തീരുമാനമായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ