മുന്‍ഗണനാ റേഷന്‍ കാര്‍ഡ് സറണ്ടര്‍ കാലാവധി ജൂലൈ 15 വരെ നീട്ടണം: ബേബിച്ചൻ മുക്കാടൻ
ചങ്ങനാശ്ശേരി: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍, ജൂൺ 30 നകം പൊതു വിഭാഗത്തിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ അന്ത്യശാസനം, ലോക്ഡൗണ്‍ പരിഗണിച്ച് ജൂലൈ 15 വരെ നീട്ടണമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ബേബിച്ചന്‍ മുക്കാടന്‍, ഭക്ഷ്യവകുപ്പുമന്ത്രിയോട് ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ മൂലം പല സ്ഥലങ്ങളിലും വാഹനസൗകര്യം ലഭ്യമല്ലാത്തതും, പല താലൂക്ക് സപ്ലൈ ഓഫീസുകളിലും അപേക്ഷ നേരിട്ടു സ്വീകരിക്കാത്തതും, ഓണ്‍ ലൈനിലൂടെ അപേക്ഷ അയയ്ക്കാന്‍ പരിചയമില്ലാത്തവരും, മുന്‍ഗണനാ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
പിഴയോ ശിക്ഷയോ ഇല്ലാതെ കാര്‍ഡുകള്‍ മാറ്റുന്നതിനുള്ള അവസരം ഈ മാസം ഒന്നു മുതലാണ് നിലവില്‍ വന്നത്. 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അല്ലെങ്കില്‍ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അനര്‍ഹര്‍ ഒഴിവാകുന്നതനുസരിച്ച്, പട്ടികക്കു പുറത്തുള്ള അര്‍ഹരായവരെ ഉള്‍പ്പെടുത്താനാണു നീക്കം.
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശപ്പെടുത്തി വാങ്ങിയ ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും, സര്‍ക്കാര്‍ നിരക്കിലുള്ള തുകയായ 64 രൂപ ഒരു കിലോ അരിക്ക് പിഴയായി ഈടാക്കാനാണു തീരുമാനം.
إرسال تعليق