പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടടുത്ത് നടത്തും: മുഖ്യമന്ത്രി

 പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടടുത്ത് നടത്തും: മുഖ്യമന്ത്രി



പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടടുത്ത തീയതികളില്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും.


സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്‌നിക് കോളജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെപൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയം ഉടന്‍ നടത്തിയും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്റേണല്‍ അസ്സെസ്സ്മന്റ് മാര്‍ക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂണില്‍ നടത്തും. ഇതിനുശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ഒന്നു മുതല്‍ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായ രീതിയില്‍ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


👇കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യൂ

Click here

Post a Comment

വളരെ പുതിയ വളരെ പഴയ