CoviSelf Kit ഉപയോഗിച്ച് പരിശോധന നടത്തേണ്ട വിധ
ടെസ്റ്റ് നടത്തുന്നതിന് മുൻപ് Mylab CoviSelf application മൊബൈലിൽ download ചെയ്ത് ആവശ്യ വിവരങ്ങൾ fill ചെയ്യുക.
1. നേസൽ സ്വാബ് ഉപയോഗിച്ച് 2-3 cm ആഴത്തിൽ നിങ്ങളുടെ മൂക്കിന്റെ ഇരു ദ്വാരങ്ങളിലേക്കും കടത്തുക. ശേഷം ഒരു നാല്, അഞ്ച് തവണ നന്നായി തിരിച്ച് നിങ്ങളുടെ സ്വാബ് എടുക്കുക
2. ശേഷം ആ സ്വാബ്, മുൻകൂട്ടി നിറച്ച എക്സ്ട്രാക്ഷൻ ടൂബിലേക് ഇടുക, എന്നിട്ട് അതിൽ നന്നായി കലർത്തുക.
3.ടെസ്റ്റ് കാർഡിലേക്ക് രണ്ട് തുള്ളി ചേർത്ത് ഒരു പതിനഞ്ച് മിനിറ്റ് ഫലത്തിനായി കാത്തിരിക്കുക. 20 മിനിറ്റിന് ശേഷമുള്ള ഏത് ഫലവും സാധുവല്ല.
4. അതിനുശേഷം എല്ലാം ബയോ ഹാസാർഡ് ബാഗിലിട്ട് സുരക്ഷിതമായി നിർമാർജനം ചെയ്യുക
5. നിങ്ങളുടെ റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ടെസ്റ്റിംഗ് കിറ്റിൽ 1 ലൈൻ തെളിയും.
6. ഇനിയഥവാ റിസൾട്ട് പോസിറ്റീവ് ആണെകിൽ 2 ലൈനും തെളിയുന്നതാണ്.
ടെസ്റ്റിന് ശേഷം നിങ്ങൾ ടെസ്റ്റ് ഫലം My Lab App ൽ Upload ചെയ്യേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ