ന്യൂഡല്‍ഹി∙ 2021 അവസാനത്തോടെ ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. 130 കോടി ജനങ്ങളില്‍ വെറും മൂന്നു ശതമാനത്തിനു മാത്രമാണ് രണ്ട് ഡോസ് വാക്‌സീനും ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിനു പിന്നാലെയാണ് പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് രാഹുല്‍ ശ്രദ്ധിക്കേണ്ടതെന്നും അവിടെ വാക്‌സിനേഷന്‍ അവതാളത്തിലാണെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
'2ാം തരംഗത്തിന് ഉത്തരവാദി മോദി: കോവിഡ് എന്താണെന്നു അദ്ദേഹത്തിന് മനസിലായില്ല'
ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group | Telegram Group
വാക്‌സീന്‍ ലഭ്യതയില്ലെന്നു പറയുന്ന ബിജെപി ഇതര സര്‍ക്കാരുകള്‍ 18-44 പ്രായത്തില്‍പെട്ടവര്‍ക്കായി നല്‍കിയ വാക്‌സീന്‍ ക്വോട്ട എടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021നു മുമ്പ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രം കോവിഡ് കൈകാര്യം ചെയ്തതിന് എതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ 'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' ആണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹത്തിന് കോവിഡ് എന്താണെന്നു പോലും മനസിലായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. കൃത്യമായ വാക്‌സീന്‍ പദ്ധതിയില്ലെങ്കില്‍ രാജ്യത്ത് കൂടുതല്‍ കോവിഡ് തരംഗങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ