വാഹന ചാലഞ്ചുമായി യൂത്ത് ഫ്രണ്ട് (എം).


കൊല്ലം: കോവിഡ് പ്രതിരോധ മേഖലയിൽ കരുതലിന്റെ കാരുണ്യ കൈത്താങ്ങുമായി കേരള യൂത്ത് ഫ്രണ്ട് കൊല്ലം കൊല്ലം ജില്ലാ കമ്മിറ്റി വാഹന ചലഞ്ചുമായി രംഗത്ത്.
       24-ാം തീയതി തിങ്കളാഴ്ച വൈകിട്ട്  ഭരണിക്കാവ് പണിക്കത്ത് ആഡിറ്റോറിയത്തിൽ യൂത്ത് ഫ്രണ്ട് (എം) ജില്ലാ വൈസ് പ്രസിഡന്റ് കല്ലട ജെ. ക്ലീറ്റസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്  വഴുതാനത്ത് ബാലചന്ദ്രൻ 6 വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് വാഹന ചാലഞ്ച് ഉൽഘാടനം ചെയ്തു. 
      ചടങ്ങിൽ കേരള കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് കല്ലട ആർ. രവിന്ദ്രൻ പിള്ള, ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയംഗം കുന്നത്തൂർ അശ്വിനികുമാർ, ഡി. മുരളീധരൻ, ജോളി അഗസ്റ്റിൻ,
കെ. ജെ. അഗസ്റ്റിൻ,
ഷിബു മുതുപിലാക്കാട്,
ഐവർകാല സന്തോഷ്, ശ്യാം കുന്നത്തൂർ എന്നിവർ സംബന്ധിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ