നെല്ലൂർ:അത്ഭുത ആയുർവേദ മരുന്നിലൂടെ മിനിറ്റുകൾക്കകം കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ട ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി മരിച്ചു. റിട്ട.പ്രധാന അധ്യാപകനായ എൻ.കോട്ടയ്യ നെല്ലൂർ ജനറൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടർന്ന് കോട്ടയ്യയെ വെള്ളിയാഴ്ച രാത്രിയോടെയാണ് നെല്ലൂർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയുർവേദ മരുന്ന് കഴിച്ച് തന്റെ കോവിഡ് മിനിറ്റുകൾക്കകം ഭേദമായെന്ന് അവകാശപ്പെട്ട കോട്ടയ്യയുടെ വീഡിയോ വൈറലായിരുന്നു.
"വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ശമ്പളമില്ല" - Read More
നെല്ലൂരിലെ കൃഷ്ണപ്പട്ടണത്തെ ബോണിഗി ആനന്ദയ്യ നിർമിച്ച ഒരു ഔഷധ മരുന്ന് കണ്ണിൽ ഇറ്റിച്ചെന്നും ഇതോടെ കോവിഡിൽ നിന്ന് മോചിതനായെന്നുമായിരുന്നു ഇയാൾ അവകാശപ്പെട്ടത്. വീഡിയോ വൈറലായതിന് പിന്നാലെ ആയിരകണക്കിന് പേരാണ് കൃഷ്ണപ്പട്ടണത്ത് മരുന്നിനായി എത്തികൊണ്ടിരിക്കുന്നത്.
മറ്റു പല രോഗങ്ങളും ഉണ്ടായിരുന്നുവെന്നും തിങ്കളാഴ്ച പുലർച്ചയോടെയാണ് മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുധാകർ റെഡ്ഡി അറിയിച്ചു.അതേ സമയം ആനന്ദയ്യയുടെ സഹായികളായ മൂന്ന് പേർക്ക് കോവിഡ് പോസിറ്റിവായാതായും ആന്ധപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ