കൊറോണ വൈറസ് ചൈനീസ് ലാബിൽ നിർമ്മിച്ചത് , വവ്വാലുകളിൽ നിന്നാണെന്ന് വരുത്തി തീർക്കാൻ ' റിവേഴ്സ് എൻജിനീയറിങ് ' നടന്നു !

 


 ലണ്ടൻ : കൊറോണ വൈറസ് മനുഷ്യസൃഷ്ടിയാണോ അതോ സ്വഭാവികമായി ഉത്ഭവിച്ചതാണോ എന്നതിൽ തർക്കങ്ങളും വാദങ്ങളും ഉയർന്നുകൊണ്ടിരിക്കവേ വീണ്ടും ഞെട്ടിപ്പിക്കുന്ന പുതിയ പഠനം . കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞർ വുഹാൻ ലാബിൽ നിർമ്മിച്ചതാണെന്നാണ് പുതിയ പഠനം . വൈറസ് വവ്വാലുകളിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വരുത്തി തീർക്കാനായി റിവേഴ്സ് എൻജിനീയറിങ് നടത്തിയെന്നും പഠനത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.ബ്രിട്ടീഷ് പ്രഫസർ ആൻഗസ് ഡാൽഷ് , നോർവയിൻ ശാസ്ത്രജ്ഞൻ ഡോ . ബിർജെർ സോറെൻസെൻ എന്നിവർ നടത്തിയ പഠനമാണ് പുറത്തുവന്നിരിക്കുന്നത് . വൈറസിന്റെ മുനകളിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡുകളുണ്ട് . ഇത് മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാർജുള്ള ഭാഗങ്ങളിൽ പറ്റിപ്പിടിച്ച് കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും . ഒരേ നിരയിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡ് സ്വഭാവികമായി ഉണ്ടാകാൻ സാമ്യതയില്ലെന്നും അത് കൃത്രിമമായി മാത്രമേ ഉണ്ടാക്കാൻ സാധിക്കുകയുള്ളുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു . അതേസമയം സ്വഭാവികമായ വൈറസ് ബാധയാണെങ്കിൽ അത് തനിയെ കുറയും . പിന്നീട് ബാധിച്ചാൽ ഗുരുതരമാകില്ലെന്നതും സംഘം ചൂണ്ടിക്കാട്ടുന്നു .

Post a Comment

أحدث أقدم