കെ എം മാണി കാരുണ്യ സന്നദ്ധ സേന രൂപീകരിച്ചു.


‌ പാലാ: കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിന് കെഎം മാണി കാരുണ്യ സന്നദ്ധ സേന രൂപീകരിച്ചു. സേനയുടെ സംസ്ഥാനതല ഉദ്ഘാടനം പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ നിർവഹിച്ചു. നിരവധി കാരുണ്യ പദ്ധതികൾക്ക് രൂപം നൽകിയ കെഎം മാണിയുടെ പേരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തയ്യാറായ യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ ജില്ലകളിലേയും നിയോജകമണ്ഡലങ്ങളിലേയും  പഞ്ചായത്തുകളിലെയും പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങൾ ജോസ് കെ. മാണി ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, പാർട്ടി ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസഫ് സൈമൺ, ദീപക് മാമ്മൻ മത്തായി, രൺദീപ് മീനാഭവൻ, അഡ്വ. റോണി മാത്യു, സന്തോഷ് കമ്പകത്തുങ്കൽ, ജയപ്രകാശ്, അഖിൽ പള്ളംപള്ളിൽ,  ആൽബിൻ വേണ്ടാനം,  ജോസി പി. തോമസ്, ഷൈജു കൊല്ലപ്പള്ളി, എൽബി കൊഞ്ചിറക്കാട്ടിൽ, നേതാക്കന്മാരായ ജോസഫ് ചാമക്കാല, ജിമ്മിച്ചൻ ഈറ്റത്തോട്, ഷൈജു കാരിമറ്റം, മനു മുത്തോലി, അവിനാഷ് വലിയമംഗലം, രാജേഷ് പള്ളത്ത്,  ജോർഡിൻ തോമസുകുട്ടി വരിക്കയിൽ, നിഥിൻ ഏറ്റുമാനൂർ, ജസ്റ്റിൻ വട്ടക്കുന്നേൽ, ബിനു ഒറക്കനാംകുഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
         കോവിഡ് രോഗികളെ കൊണ്ടു പോകുന്നതിനും കിറ്റുകളും മരുന്നും ഭക്ഷണവും കൊടുക്കുന്നതിനുമായി 14 ജില്ലകളിലും ഹെൽപ്പ് ലൈൻ നമ്പരും ജില്ലാ കമ്മിറ്റികളെയും ചുമതലപ്പെടുത്തി.

ഹെൽപ്പ് ലൈൻ നമ്പരുകൾ:-
കാസർഗോഡ്  9946580040,  8281414227
കണ്ണൂർ  9447683149, 9446160976
കോഴിക്കോട്  9447315325, 9895681332
വയനാട്  9847006585
പാലക്കാട്  9744955181
മലപ്പുറം 963334080
തൃശ്ശൂർ 9846226520
എറണാകുളം 9746839998, 9947913877
ഇടുക്കി  9447021122, 9747025611
കോട്ടയം  9447547638,  9072269079
ആലപ്പുഴ 9846816057
പത്തനംതിട്ട  9847107087
കൊല്ലം  9447695690, 9526645912
തിരുവനന്തപുരം  8891717083 

Post a Comment

വളരെ പുതിയ വളരെ പഴയ