സ്‌പീക്കറുടെ കസേര കാല് കൊണ്ട് ചവിട്ടി മറിച്ചിട്ടവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് വടകര എം എല്‍ എ കെ കെ രമ.
ടി.പി ചന്ദ്രശേഖരന്‍റെ ബാഡ്‌ജ് ധരിച്ച് സഭയിലെത്തി സത്യപ്രതിജ്ഞാ ചെയ്‌ത സംഭവം സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്‌പീക്കര്‍ എം ബി രാജേഷ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രമയുടെ പ്രതികരണം.

തന്‍റെ വസ്ത്രത്തിന്‍റെ ഭാഗമായിട്ടാണ് താന്‍ ആ ബാഡ്‌ജ് ധരിച്ചെത്തിയതെന്നും ഇതിലും വലുത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതല്‍ക്ക് തന്നെ എന്‍റെ പുറകെ തന്നെയാണ് ഇവരെന്നും പറഞ്ഞു. ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് അങ്ങനെ ചെയ്‌തത്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും രമ പ്രതികരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ