സിമന്റ് വില: നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും യോഗം വിളിച്ച് വ്യവസായ മന്ത്രി
തിരു.: സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വ്യവസായ
മന്ത്രി പി രാജീവ് യോഗം വിളിച്ചത്.
സംസ്ഥാനത്ത് സിമന്റിന്റെ വില ക്രമാതീതമായി വർദ്ധിധിക്കുന്നത്, നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യോഗം. സിമന്റ് നിര്‍മ്മാതാക്കളും വിതരണക്കാരുമായാണ് മന്ത്രിയുടെ ചര്‍ച്ച.
ജൂൺ ഒന്നിന് വൈകിട്ട് അഞ്ചിനാണ് യോഗം. കമ്പിയുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും തുടര്‍ന്ന് വിളിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ