കോവിഡ് വാക്സിനേഷനിൽ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാൻ പുതിയ സംവിധാനം 1075 എന്ന ഹൈൽപ് ലൈൻ നമ്ബറിൽ വിളിച്ച് കോവിഡ് വാക്സിൻ ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യമാണ് ഒരുക്കുന്നതെന്ന് നാഷനൽ ഹെൽത് അതോറിറ്റി തലവൻ ആർ.എസ് ശർമ അറിയിച്ചു. ഇന്റർനെറ്റിന്റെയും സ്മാർട്ട്‌ഫോണുകളുടെയും സഹായമില്ലാതെ കോവിഡ് വാക്സിൻ ബുക്ക് ചെയ്യാൻ കഴിയില്ലെന്ന് ആരോപണം ഉയർന്നുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ ഹെൽപ്പ് ലൈൻ നമ്പർ വരുന്നത്. കളക്ടർമാർ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രം വരെ എല്ലാവരും ഹെൽപ്പ് ലൈൻ നമ്പറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്ന് ശർമ്മ പറഞ്ഞു.
ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് ഗ്രാമീണ ജനങ്ങൾക്ക് കോവിഡ് വാക്സിൻ ബുക്ക് ചെയ്യുന്നത് വളരെ ഉപയോഗപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റ് സൗകര്യങ്ങളും സ്മാർട്ട് ഫോണുകളും ഇല്ലാത്ത ഗ്രാമീണ ജനങ്ങളെ വാക്സിനേഷനിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. കോവിൻ വെബ്‌സൈറ്റിലൂടെ മാത്രമേ വാക്സിൻ ബുക്ക് ചെയ്യാൻ കഴിയൂ എന്നതിനാൽ, സാങ്കേതിക പരിജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം ആളുകളെ കോവിൻ വാക്സിനേഷനിൽ നിന്ന് ഒഴിവാക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു.

إرسال تعليق