കുട്ടിക്കാനത്ത് സ്വകാര്യ ബസിന് അടിയിൽപ്പെട്ട്, അതേ ബസിലെ യാത്രക്കാരിയായ യുവതി മരിച്ചു

Click above logo to read more news

കുട്ടിക്കാനത്ത് സ്വകാര്യ ബസിന് അടിയിൽപ്പെട്ട്, അതേ ബസിലെ യാത്രക്കാരിയായ യുവതി മരിച്ചു.

കുട്ടിക്കാനം: സ്വകാര്യ ബസിന് അടിയിൽപ്പെട്ട്, അതേ ബസിലെ യാത്രക്കാരിയായ യുവതി മരിച്ചു. കുട്ടിക്കാനത്ത്
ശനിയാഴ്ച്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. പാമ്പനാർ റാണിമുടി സ്വദേശി സുധീഷിന്‍റെ ഭാര്യ രോഹിണി(30)യാണ് മരിച്ചത്. കോട്ടയത്ത് ഹെൽത്ത് ഇൻസ്പെക്‌ടർ കോഴ്സ് പഠിക്കുകയായിരുന്നു രോഹിണി. കോട്ടയത്തു നിന്നും കട്ടപ്പന ബസിൽ കയറി കുട്ടിക്കാനത്ത് ഇറങ്ങിയ രോഹിണി ബസിന്‍റെ മുന്നിൽ കൂടി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. രോഹിണി ബസിനു മുന്നിലുള്ളത് അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കണ്ടു നിന്നവർ നിലവിളിച്ചതോടെയാണ് അപകടം നടന്ന വിവരം ബസ് ഡ്രൈവറും കണ്ടക്‌‌ടറും അറിയുന്നത്. അപ്പോഴേക്കും രോഹിണിയുടെ ശരീരത്തിൽ ബസിന്‍റെ ടയർ കയറിയിറങ്ങിയിരുന്നു. ഉടൻ തന്നെ പീരുമേട് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. ഭർത്താവ് സുധീഷ് പാമ്പനാറ്റിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ