മാര്‍ച്ച് ഒന്ന് മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ നിരക്ക്

ന്യൂഡൽഹി: മാർച്ച് ഒന്നു മുതൽ 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതർക്കും കോവിഡ് വാക്സിൻ വിതരണം നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു
10,000 സർക്കാർ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്സിൻ വിതരണം നടത്തുക. സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യ നിരക്കിലാകും നൽകുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ ഡോസെടുക്കുന്നവർക്ക് പണം നൽകേണ്ടി വരും. ആശുപത്രികളുമായും വാക്സിൻ നിർമ്മാതാക്കളുമായും ചർച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ള വാക്സിന്റെ വില ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് രാജ്യത്ത് നിലവിൽ വാക്സിനേഷൻ നടത്തി കൊണ്ടിരിക്കുന്നത്. മാർച്ച് ഒന്നിന് തുടങ്ങുന്ന ഘട്ടത്തിൽ 27 കോടി പേർക്ക് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 1.21 കോടി ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ