സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു


തിരു.: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഈ മാസം 17 നാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് കുറച്ചു നാളുകളായി നീട്ടി വച്ചിരിക്കുകയായിരുന്നു.


    പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണ്ടതുണ്ട്. പ്രാക്ടിക്കല്‍ ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും. ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍ തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം.

Post a Comment

വളരെ പുതിയ വളരെ പഴയ