കൊച്ചി: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം, കൊച്ചി ഭദ്രാസ എപ്പിസ്കോപ്പയായി ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോ പ്പാ ചുമതലയേറ്റു. തുടർന്ന് റ്റി എം ഏ എം ഓറിയൻ്റേഷൻ സെൻ്ററിൽ ചേർന്ന കോട്ടയം, കൊച്ചി ഭദ്രാസന കൗൺസിൽ യോഗത്തിൽ മാർത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായേയും ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയും പ്രകൃതി സൗഹൃദ ചെടികളുടെ തൈകൾ നൽകി സ്വീകരിച്ചു. സഭ ദൈവത്തിൻ്റെതാണെന്നും സമൂഹത്തിലെ പ്രശ്നങ്ങളോട് പ്രതികരിക്കാൻ സഭക്ക് ബാധ്യതയുണ്ടന്നും അത് നിറവേറ്റപ്പെടണമെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉൽഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഭദാസന കൗൺസിൽ അംഗം കുരുവിള മാത്യൂസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. റവ: ജോസഫ് ജോണി, റവ: റ്റി എസ് ഫിലിപ്പ്, സരോഷ് ജേക്കബ്, എ എം മാണി, റവ: പ്രിജേഷ് മാത്യു, റവ: കെ പി സാബു, റവ: ബൈജു തോമസ് മാത്യു സാം, എമ്പി. വർഗീസ് ജോൺ, മാത്യു ജോൺ, ഷീബ പുന്നൻ, ഏബ്രഹാം വർഗീസ്, ഏബ്രഹാം തോമസ്, മിനി ഷൈജൻ, റെനി ജോജി, സുജ അനിൽ തോമസ്, ജിജി ജോസഫ് എന്നിവർ പങ്കെടുത്തു.
മാർത്തോമ്മാ സഭാ കോട്ടയം, കൊച്ചി ഭദ്രാസന എപ്പിസ്കോപ്പാ ചുമതലയേറ്റു
0

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ