അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥര്‍ തന്നെ അടിയന്തരമായി മുറിച്ചു മാറ്റണം.



കാത്തിരപ്പള്ളി: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥര്‍ തന്നെ അടിയന്തരമായി മുറിച്ചു മാറ്റേണ്ടതും വിവിധ സ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന പരസ്യ ബോര്‍ഡുകള്‍ ഉടനടി നീക്കം ചെയ്യേണ്ടതുമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

       അല്ലാത്തവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഉടമസ്ഥന്‍ തന്നെ ഉത്തരവാദി ആയിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.


Post a Comment

വളരെ പുതിയ വളരെ പഴയ