മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി


ഏറ്റുമാനൂർ: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ്, ഏറ്റുമാനൂർ നിയോജക മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി. സംസ്ഥാന പ്രസിഡൻറ് വിനോദ് കെ ജോസ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് എം എസ് വിൻസൻറിന് കോട്ടയം ജില്ലയുടെ  ആദ്യത്തെ  മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു.  ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ കമ്മറ്റിയംഗം രമേശ് തനിമ ആശംസാ പ്രസംഗം നടത്തി. ഏറ്റുമാനൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നുമുള്ള അംഗങ്ങൾ  ചടങ്ങിൽ പങ്കെടുത്തു. വിവിധ വാർഡുകളിലേക്കുള്ള മെമ്പർഷിപ്പ് കൂപ്പണുകൾ സംഘടനയുടെ  അതാത് പഞ്ചായത്ത് പ്രസിഡൻറുമാർക്ക്  കൈമാറി. ഒരു മാസത്തിനുള്ളിൽ  മെമ്പർഷിപ്പ് വിതരണം വാർഡ് തലങ്ങളിൽ  പൂർത്തിയാക്കുവാനും  തീരുമാനിച്ചു.


Post a Comment

വളരെ പുതിയ വളരെ പഴയ