ഓഖി സമാനമായ ബുർവി ചുഴലിക്കാറ്റ് ഉടനെത്തിയേക്കും




തിരു.: ഓഖിക്ക് സമാനമായ ബുർവി ചുഴലിക്കാറ്റ് കേരളാ, തമിഴ്നാട് തീരങ്ങളിൽ ആശങ്ക പരത്തുന്നു. തെക്കു ​കി​ഴ​ക്ക​ൻ ബംഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആൻഡമാൻ കടലിനോ​ട് ചേ​ർ​ന്നു  രൂപംകൊണ്ട ന്യൂ​ന​മ​ർ​ദ്ദം  അടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ശ​ക്തി​ പ്രാ​പി​ച്ച് തീവ്ര​ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​റും. പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദ്ദം ഡി​സം​ബ​ർ ര​ണ്ടോ​ടെ തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്ത് ക​ര​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ത​മി​ഴ്നാ​ട് തീ​ര​ത്തേ​ത്ത് പ്ര​വേ​ശി​ച്ച​ ശേ​ഷം മാ​ത്ര​മേ തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദം എ​ത്ര​ത്തോ​ളം കേ​ര​ള​ത്തെ ബാ​ധി​ക്കു​മെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കൂ​വെ​ന്ന് കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ചു.

      മു​ൻ​ക​രു​ത​ലിന്റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ഒ​ന്നി​ന് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ഡി​സം​ബ​ർ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ൾ യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്.

      ന്യൂ​ന​മ​ർ​ദ്ദം, തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദ​മാ​യി അ​റ​ബി​ക്ക​ട​ലി​ൽ ക​ട​ന്നാ​ൽ തെ​ക്ക​ൻ​ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിന് സമാനമായ പാതയാണ് ബുർവി ചുഴലിക്കാറ്റിൻ്റേതും.

2017 നവംബർ 29 ന് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഓഖി ചുഴലിക്കാറ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം കടന്ന് അറബിക്കടലിൽ പ്രവേശിക്കുകയായിരുന്നു. ഡിസംബർ 6 ന് ഗുജറാത്ത് തീരത്ത് എത്തി നിർവീര്യമാവുകയായിരുന്നു. 2,538 കിമീ സഞ്ചരിച്ച ഓഖി 245 പേരുടെ ജീവനെടുത്തു. 550 പേരെ അന്ന് കാണാതായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ