കേരളത്തിൽ പകൽ ചൂട് കുറയും

 



ന്യൂഡൽഹി: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശൈത്യ കാല  (ഡിസംബർ - ഫെബ്രുവരി) താപനില പ്രവചന പ്രകാരം കേരളത്തിലെ പകൽ ചൂട് കുറയും. എന്നാൽ, ഇതിനു വിരുദ്ധമായി രാത്രി, പ്രാഭാത വേളകളിൽ നിലവിലെ തണുപ്പ് അനുഭവപ്പെടില്ല. 
      കേരളം, കർണാടക, തമിഴ്നാട് അടക്കമുള്ള തെക്കേ ഇന്ത്യയിലെ അടുത്ത മൂന്ന് മാസത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ചാണിത്.
      എന്നാൽ, വടക്കേ ഇന്ത്യയിൽ നേരേ വിപരീത സ്ഥിതിയാണ് പ്രവചിക്കുന്നത്. ഇവിടെ പകൽ താപനില സാധാരണയിലും കൂടും. രാത്രി, പ്രഭാത നേരങ്ങളിൽ കൂടുതൽ ശൈത്യം അനുഭവപ്പെടും. കുറഞ്ഞ താപനിലയും കൂടിയ താപനിലയും തമ്മിലുള്ള അന്തരം വർദ്ധിക്കും. കേരളത്തിൽ അന്തരം കുറയും. ലാ നിന പ്രതിഭാസമാണ് ഇത്തരം കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ