കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു




തിരു.: കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 68c0, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

       കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,78,012 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

       25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാര്‍വതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപാലന്‍ നായര്‍ (75), പൂന്തുറ സ്വദേശിനി നബീസത്ത് (66), വിളപ്പില്‍ശാല സ്വദേശി രാജേന്ദ്രന്‍ (65), ആലപ്പുഴ ചേലങ്കരി സ്വദേശി ഫ്രാന്‍സിസ് തോമസ് (78), പുന്നപ്ര സ്വദേശി സദാനന്ദന്‍ (57), മാവേലിക്കര സ്വദേശി പൊടിയന്‍ (63), അരൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (75), ചെങ്ങന്നൂര്‍ സ്വദേശിനി കനിഷ്‌ക (55), തൃക്കുന്നപ്പുഴ സ്വദേശി യു. പ്രശാന്തന്‍ (56), കോട്ടയം കുമരകം സ്വദേശി പുരുഷോത്തമന്‍ (83), എറണാകുളം കോടനാട് സ്വദേശി എം.എസ്. സെയ്ദു (66), പള്ളുരുത്തി സ്വദേശിനി കെ.കെ. തിലോത്തമ (71), ഭുവനേശ്വരി റോഡ് സ്വദേശി പി.ജെ. ദേവസ്യ (86), ദേവഗിരി സ്വദേശി സേവിയര്‍ (65), എടശേരി സ്വദേശി പങ്കജാക്ഷന്‍ പിള്ള (85), തൃശൂര്‍ ചാവക്കാട് സ്വദേശി അബൂബക്കര്‍ (78), എരുമപ്പെട്ടി സ്വദേശി ബാലകൃഷ്ണന്‍ (79), ഒല്ലൂര്‍ സ്വദേശി കെ.ജെ. സൂസന്ന (75), അളഗപ്പ നഗര്‍ സ്വദേശി റപ്പായി (58), കുന്നംകുളം സ്വദേശിനി മാളു (53), മലപ്പുറം പാതൂര്‍ സ്വദേശി രതീഷ് (36), മഞ്ഞപ്പറ്റ സ്വദേശി ഉമ്മര്‍ (72), കരുളായി സ്വദേശിനി റുക്കിയ (67), കരുവാമ്പ്രം സ്വദേശിനി ഖദീജ (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2196 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 602, കോഴിക്കോട് 665, മലപ്പുറം 653, തൃശൂര്‍ 636, കോട്ടയം 623, പാലക്കാട് 293, തിരുവനന്തപുരം 375, കൊല്ലം 454, കണ്ണൂര്‍ 268, ആലപ്പുഴ 303, വയനാട് 237, ഇടുക്കി 144, പത്തനംതിട്ട 100, കാസര്‍ഗോഡ് 121 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

      56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍ഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

        രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 365, കൊല്ലം 298, പത്തനംതിട്ട 146, ആലപ്പുഴ 231, കോട്ടയം 512, ഇടുക്കി 110, എറണാകുളം 451, തൃശൂര്‍ 405, പാലക്കാട് 379, മലപ്പുറം 766, കോഴിക്കോട് 1187, വയനാട് 145, കണ്ണൂര്‍ 179, കാസര്‍ഗോഡ് 101 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,834 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,26,797 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

        സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,12,251 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,223 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,028 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

      ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 16), ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ (9 (സബ് വാര്‍ഡ്), 10), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (2), പത്തനംതിട്ട ജില്ലയിലെ കടപ്ര (സബ് വാര്‍ഡ് 15), പാലക്കാട് ജില്ലയിലെ വാണിയംകുളം സ്വദേശി (3, 12), കാഞ്ഞിരപ്പുഴ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

       2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 530 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


*✅ കോട്ടയം ജില്ലയിൽ  629 പേര്‍ക്ക് പുതിയതായി കോവിഡ്.*  

          കോട്ടയം ജില്ലയിൽ 629 പേര്‍ക്ക് പുതിയതായി കോവിഡ്  സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതാദ്യമായാണ് രോഗികളുടെ എണ്ണം 600നു മുകളിലെത്തുന്നത്. ഇതില്‍ 623 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ആറു പേരും രോഗികളായി. 5415 പുതിയ പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 

       രോഗം ബാധിച്ചവരില്‍ 288 പുരുഷന്‍മാരും 274 സ്ത്രീകളും 67 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 96 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

        512 പേര്‍ രോഗമുക്തരായി. 4233 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 34,843 പേര്‍ കോവിഡ് ബാധിതരായി.  30,555 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15,574 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

       രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:-


കോട്ടയം-54


ചങ്ങനാശേരി-34


മുണ്ടക്കയം-32


മാടപ്പള്ളി-31


തലയോലപ്പറമ്പ്-29


തൃക്കൊടിത്താനം-20


പുതുപ്പള്ളി, ഏറ്റുമാനൂര്‍-19


പാറത്തോട്, മണര്‍കാട്-17


വാഴപ്പള്ളി, മറവന്തുരുത്ത്-16


വിജയപുരം-15


പാലാ, അതിരമ്പുഴ-13


പാമ്പാടി, പനച്ചിക്കാട്, മീനച്ചില്‍ -12


തലയാഴം, കൂരോപ്പട, കാഞ്ഞിരപ്പള്ളി, -11


മാഞ്ഞൂര്‍, കടനാട്-10


അയര്‍ക്കുന്നം, കടപ്ലാമറ്റം-9


എരുമേലി, തലനാട്, കുമരകം, ചിറക്കടവ്, എലിക്കുളം-8 


കോരുത്തോട്, മുളക്കുളം, ഭരണങ്ങാനം, ആര്‍പ്പൂക്കര -7


വാകത്താനം,  വൈക്കം, മണിമല, കുറവിലങ്ങാട്, ടി.വിപുരം -6


വെള്ളൂര്‍, കടുത്തുരുത്തി, കൊഴുവനാല്‍, കിടങ്ങൂര്‍, തിടനാട്-5


വെള്ളാവൂര്‍, രാമപുരം, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, മരങ്ങാട്ടുപിള്ളി-4


മീനടം, വെളിയന്നൂര്‍-3


അയ്മനം, ഉഴവൂര്‍, വാഴൂര്‍, വെച്ചൂര്‍, ഈരാറ്റുപേട്ട, ഞീഴൂര്‍, ചെമ്പ്, കറുകച്ചാല്‍, തീക്കോയി, അകലക്കുന്നം-2


നീണ്ടൂര്‍, ഉദയനാപുരം, മുത്തോലി, കരൂര്‍, നെടുംകുന്നം, മൂന്നിലവ്, പായിപ്പാട്,  പൂഞ്ഞാര്‍-1


*✅ ഇടുക്കി ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്  178 പേർക്ക്*
       ഇടുക്കി ജില്ലയിൽ 178  പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 

      കേസുകൾ പഞ്ചായത്ത്‌ തിരിച്ച് 


അടിമാലി 6


അറക്കുളം 1


അയ്യപ്പൻ കോവിൽ 14


ചക്കുപള്ളം 11


ദേവികുളം 13


ഇടവെട്ടി 1


ഏലപ്പാറ 1


കഞ്ഞിക്കുഴി 2


കാമാക്ഷി 1


കരിമണ്ണൂർ 7


കരുണപുരം 4


കട്ടപ്പന 1


കോടിക്കുളം 1


കൊന്നത്തടി  1


കുമാരമംഗലം 1


കുമളി 1


മണക്കാട് 2


മറയൂർ 1


മൂന്നാർ 13


മുട്ടം 1


നെടുങ്കണ്ടം 3


പള്ളിവാസൽ 3


പീരുമേട് 2


പെരുവന്താനം 1


പുറപ്പുഴ 5


തൊടുപുഴ 27


ഉടുമ്പൻചോല 1


ഉടുമ്പന്നൂർ 1


ഉപ്പുതറ 2


വണ്ടന്മേട് 7


വണ്ടിപ്പെരിയാർ 27


വാത്തികുടി 5


വാഴത്തോപ്പ് 9


വെള്ളത്തൂവൽ 2.


     ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 24 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.


അടിമാലി സ്വദേശി (29)


ദേവികുളം സ്വദേശി (47)


മൂന്നാർ സ്വദേശികളായ 3 പേർ


പള്ളിവാസൽ സ്വദേശി (30)


വാത്തിക്കുടി സ്വദേശി (15)


അറക്കുളം സ്വദേശി (70)


കരിമണ്ണൂർ സ്വദേശിനി (35)


ഉടുമ്പന്നൂർ പെരിങ്ങാശ്ശേരി സ്വദേശിനി (50)


വാഴത്തോപ്പ് മുളകുവള്ളി സ്വദേശി (48)


കരുണാപുരം സ്വദേശികളായ 2 പേർ 


നെടുങ്കണ്ടം സ്വദേശിനി (28)


ഉടുമ്പഞ്ചോല സ്വദേശി (51)


കുമാരമംഗലം സ്വദേശി  (26)


പുറപ്പുഴ സ്വദേശി (50)


തൊടുപുഴ സ്വദേശികളായ 3 പേർ.


കാമാക്ഷി തങ്കമണി സ്വദേശി (21)


വണ്ടന്മേട് അണക്കര സ്വദേശി (56)


പീരുമേട് സ്വദേശി (19)


വണ്ടിപ്പെരിയാർ സ്വദേശി (51)


   144 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.  അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 10 പേർക്കും  ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ