തിരു.: സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,14,029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല (64), പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന്‍ (70), പത്തനംതിട്ട കോന്നി സ്വദേശിനി കുഞ്ഞുമോള്‍ (64), കോന്നി സ്വദേശി കെ.ആര്‍. ബാലന്‍ (66), ആലപ്പുഴ ചേര്‍ത്തല സ്വദേശി തോമസ് (87), തലവടി സ്വദേശിനി പ്രസന്ന (63), ചെങ്ങന്നൂര്‍ സ്വദേശി അന്നമ്മ രാജു (71), കോട്ടയം ഓമല്ലൂര്‍ സ്വദേശി ഔസേപ്പ് (68), മല്ലശേരി സ്വദേശി പി.സി. ഫിലിപ് (72), കോട്ടയം സ്വദേശി കെ.സി. ജോണ്‍ (80), കോട്ടയം സ്വദേശിനി ലീല ചന്ദ്രശേഖര്‍ (42), എറണാകുളം ചെല്ലാനം സ്വദേശിനി ഗ്രേസി ജോണ്‍ (65), ആലുവ സ്വദേശി ജോസഫ് ബാബു (68), തൃശൂര്‍ പുന്നയൂര്‍ സ്വദേശിനി അച്ചുമ്മ (67), മടക്കത്തറ സ്വദേശിനി ദേവകി അമ്മ (85), കൈപമംഗലം സ്വദേശി ഇബ്രാഹീം (75), കൊടുങ്ങല്ലൂര്‍ സ്വദേശി കെ.എ. ജോസഫ് (65), ഗുരുവായൂര്‍ സ്വദേശി ഐ.എസ്. വാസു (80), മലപ്പുറം കൊക്കൂര്‍ സ്വദേശിനി കാര്‍ത്ത്യായനി (69), കൊണ്ടോട്ടി സ്വദേശി ഉമ്മച്ചുട്ടി (80), മലപ്പുറം സ്വദേശി അലി (74), ഭൂതാനം സ്വദേശി നാരായണന്‍ (71), കോഴിക്കോട് കരിക്കംകുളം സ്വദേശി എം.പി. ഹസന്‍ (87) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2171 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 488 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 574, തൃശൂര്‍ 507, എറണാകുളം 261, കോഴിക്കോട് 340, പാലക്കാട് 176, കോട്ടയം 341, തിരുവനന്തപുരം 177, ആലപ്പുഴ 224, കൊല്ലം 219, പത്തനംതിട്ട 120, ഇടുക്കി 121, കണ്ണൂര്‍ 107, വയനാട് 98, കാസര്‍ഗോഡ് 83 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 9, തിരുവനന്തപുരം 7, കൊല്ലം, കണ്ണൂര്‍ 6 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, മലപ്പുറം 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4544 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 334, കൊല്ലം 378, പത്തനംതിട്ട 127, ആലപ്പുഴ 251, കോട്ടയം 202, ഇടുക്കി 174, എറണാകുളം 476, തൃശൂര്‍ 826, പാലക്കാട് 228, മലപ്പുറം 779, കോഴിക്കോട് 455, വയനാട് 93, കണ്ണൂര്‍ 136, കാസര്‍ഗോഡ് 85 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,885 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,21,522 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,13,608 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,97,531 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,077 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1594 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ആളൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 527 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോട്ടയം ജില്ലയില്‍ 346 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം ജില്ലയില്‍ 346 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 342 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 2653 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 166 പുരുഷന്‍മാരും 138 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
202 പേര്‍ രോഗമുക്തരായി. 4123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 34,217 പേര്‍ കോവിഡ് ബാധിതരായി. 30,027 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16,500 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-35
ചങ്ങനാശേരി- 20
പായിപ്പാട്-18
പാലാ-15
വൈക്കം-13
ഈരാറ്റുപേട്ട-12
തലയോലപ്പറമ്പ്-11
മീനച്ചില്‍-10
ടി.വി പുരം-9
കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പാമ്പാടി-8
കൂരോപ്പട, കറുകച്ചാല്‍, നെടുംകുന്നം, മുണ്ടക്കയം, മണിമല-7
കിടങ്ങൂര്‍, വിജയപുരം, കരൂര്‍, കുറിച്ചി, തലയാഴം, ചിറക്കടവ്, പൂഞ്ഞാര്‍-6
തലപ്പലം, തലനാട്, അയര്‍ക്കുന്നം, ആര്‍പ്പൂക്കര-5
ഉഴവൂര്‍, അതിരമ്പുഴ, പുതുപ്പള്ളി, നീണ്ടൂര്‍ മറവന്തുരുത്ത് -4
തിടനാട്, വാകത്താനം, ഉദയനാപുരം, വാഴൂര്‍, രാമപുരം, എലിക്കുളം, കുമരകം, പൂഞ്ഞാര്‍ തെക്കേക്കര -3
കോരുത്തോട്, ചെമ്പ്, മണര്‍കാട്, കൂട്ടിക്കല്‍, തൃക്കൊടിത്താനം, വെള്ളൂര്‍, വാഴപ്പള്ളി, കല്ലറ, തിരുവാര്‍പ്പ്, തീക്കോയി, എരുമേലി, കൊഴുവനാല്‍, കാണക്കാരി, വെള്ളാവൂര്‍, കടുത്തുരുത്തി -2
പനച്ചിക്കാട്, പള്ളിക്കത്തോട്, വെച്ചൂര്‍, മാടപ്പള്ളി, അയ്മനം, മുത്തോലി, കടനാട്, മേലുകാവ്-1
ഇടുക്കി ജില്ലയില്‍ ഇന്ന് രോഗം കോവിഡ് സ്ഥിരീകരിച്ചത് 143 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 8
ആലക്കോട് 3
ബൈസണ്‍വാലി 1
ഇടവെട്ടി 13
കാഞ്ചിയാര്‍ 1
കരിങ്കുന്നം 3
കരുണാപുരം 2
കട്ടപ്പന 2
കൊക്കയാര്‍ 3
കൊന്നത്തടി 4
കുടയത്തൂർ 4
കുമാരമംഗലം 3
കുമളി 3
മണക്കാട് 3
മാരിയാപുരം 1
നെടുങ്കണ്ടം 6
പള്ളിവാസല്‍ 17
പാമ്പാടുംപാറ 1
പീരുമേട് 4
പെരുവന്താനം 3
പുറപ്പുഴ 3
രാജകുമാരി 3
ശാന്തൻപാര 1
തൊടുപുഴ 36
വണ്ടിപ്പെരിയാര്‍ 1
വാത്തിക്കുടി 3
വാഴത്തോപ്പ് 5
വെള്ളിയാമറ്റം 6
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികളായ രണ്ട് പേർ
വാത്തിക്കുടി സ്വദേശി (28)
ഇടവെട്ടി സ്വദേശി (47)
കുടയത്തൂർ സ്വദേശി (48)
വാഴത്തോപ്പ് ഇടുക്കി കോളനി സ്വദേശി (44)
കരുണാപുരം സ്വദേശി (40)
പാമ്പാടുംപാറ സ്വദേശിനി (40)
തൊടുപുഴ സ്വദേശികളായ അഞ്ചു പേർ
പുറപ്പുഴ സ്വദേശിനി (51)
ശാന്തൻപാറ സ്വദേശിനി (90)
കട്ടപ്പന സ്വദേശിനി (21)
കാഞ്ചിയാർ സ്വദേശിനി (25)
മരിയാപുരം സ്വദേശി (26)
പെരുവന്താനം സ്വദേശി (66)
121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനത്തു നിന്നെത്തിയ രണ്ട് പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ 236 പേർക്ക് കോവിഡ്.
ആലപ്പുഴ ജില്ലയിൽ ഇന്ന് 236 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല 251പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 39,678പേർ രോഗ മുക്തരായി. 6581 പേർ ചികിത്സയിൽ ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ