എം.എസ്. ധോണി ഐപിഎല്ലിൽ നിന്ന് വിരമിച്ചു.

എം.എസ്. ധോണി ഐപിഎല്ലിൽ നിന്ന് വിരമിച്ചു.
ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിച്ചു. ഐപിഎൽ 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ മെന്ററായി ധോണി ചുമതലയേൽക്കും.
       പരിക്കിനെത്തുടർന്ന് ഐപിഎൽ 2026 സീസണിൽ ധോണിക്ക് മുഴുവൻ മത്സരങ്ങളും നഷ്ടമായിരുന്നു. 2008 മുതൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഉണ്ടായിരുന്ന ധോണി, ടീമിന് 5 തവണ ഐപിഎൽ കിരീടം നേടിക്കൊടുത്തിട്ടുണ്ട്. 18 വർഷത്തെ ഐപിഎൽ കരിയറിനാണ് ധോണിയുടെ വിരമിക്കലിലൂടെ വിരാമമാകുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ