രാമച്ചത്തിന്റെ പ്രകൃതി സംരക്ഷണ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന നാലാമത് ദേശീയ സമ്മേളനം നാളെ.

രാമച്ചത്തിന്റെ പ്രകൃതി സംരക്ഷണ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന നാലാമത് ദേശീയ സമ്മേളനം നാളെ.
കോട്ടയം: ഇന്ത്യൻ വെറ്റിവർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ രാമച്ചത്തിന്റെ പ്രകൃതി സംരക്ഷണ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന നാലാമത് മേഖലാ സമ്മേളനം നവംബർ 21ന് (നാളെ) കോട്ടയത്ത് നടക്കും. കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന സമ്മേളനം റബർ ബോർഡിന്റെ സഹകരണത്തോടെ ആണ് നടത്തുന്നത്.
       "രാമച്ചം വേരൂന്നിയ കേരളം – സുസ്ഥിര നാളേക്കായി" എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ശാസ്ത്രജ്ഞർ, വിവിധ ഏജൻസികളുടെ പ്രതിനിധികൾ, കർഷകർ, സംരംഭകർ, കരകൗശല വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു.
       പുതുപ്പള്ളി റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (RRII) ഹാളിൽ നടക്കുന്ന ഏകദിന സമ്മേളനം രാവിലെ 10ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി ഉദ്ഘാടനം ചെയ്യും. ഇന്ത്യ വെറ്റിവർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് പി.എൻ. സുബ്രഹ്മണ്യൻ അധ്യക്ഷനാകും. റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ വെറ്റിവർ നെറ്റ്‌വർക്ക് മുൻ പ്രസിഡന്റ് പി. ഹരിദാസ്, ആർആർഐഐ ഡയറക്ടർ ഡോ. ദേബബ്രത റേ തുടങ്ങിയവർ പ്രസംഗിക്കും.
       രാമച്ചത്തിന്റെ കാർഷിക, പരിസ്ഥിതി, മണ്ണുസംരക്ഷണ, ജലസംരക്ഷണ മേഖലകളിലെ സാധ്യതകൾ, കാലാവസ്ഥാ പ്രതിരോധം,, പ്രകൃതിദത്ത കൃഷി, സംരംഭകത്വം, കരകൗശല നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ പ്രബന്ധവും അനുഭവങ്ങളും പങ്കിടും. വിവിധ സെഷനുകൾക്ക് ശേഷം വൈകുന്നേരം സമ്മേളനം സമാപിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ