സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന.

സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന.
ശബരിമല: സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന. സന്നിധാനത്തെ മരാമത്ത് വിഭാഗം അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. 
       നിർദ്ദിഷ്ട സ്ഥലങ്ങൾക്ക് അപ്പുറത്തേക്ക് വ്യാപാര കേന്ദ്രങ്ങളുടെ നിർമ്മാണം ഉണ്ടോ എന്ന പരിശോധനയാണ് നടത്തിയത്. പരിശോധനയിൽ നാലു വ്യാപാര കേന്ദ്രങ്ങൾ കൂടുതൽ സ്ഥലം കയ്യേറിയതായി കണ്ടെത്തി. ക്രമക്കേടുകളിൽ 
ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനകളുടെ വിവരങ്ങളും അനധികൃത പണപ്പിരിവ് നടത്തുന്നുണ്ടോ എന്നതും വിജിലൻസ് പരിശോധിച്ചു. 
കഴിഞ്ഞ ദിവസം രാത്രിയിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ