തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; നാലു പേര്‍ മരിച്ചു.

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; നാലു പേര്‍ മരിച്ചു.
ശിവകാശി: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. എട്ടു വയസുള്ള ഒരു കുട്ടി അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ശ്രീവല്ലിപുത്തുരിലെ ആര്‍കെവിഎം പടക്കനിര്‍മ്മാണ ശാലയില്‍ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
      മൂന്ന് പേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. എസ്. കുമാര്‍ (38), പി. പെരിയസ്വാമി (40), എസ്. വീരകുമാര്‍ (40), പി. മുരുഗേശന്‍ (38) എന്നിവരാണ് മരിച്ചത്. കുമാര്‍, പെരിയസ്വാമി, വീരകുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തു വെച്ചും മുരുഗേശന്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റ നാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 
     ഫയര്‍ഫോഴ്‌സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പൂജ നടത്താനായാണ് ജോലിക്കാര്‍ പടക്ക നിര്‍മ്മാണ യൂണിറ്റിലെത്തിയതെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ തൊഴിലാളികളിലൊരാളായ ഗോപാലകൃഷ്ണന്‍ പൂജക്കായി മകനേയും ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ