പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു.

പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു.
ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വന്നു. ഇതോടെ 1998.5 രൂപയാകും ഇന്ന് മുതല്‍ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ നല്‍കേണ്ട വരിക.
വാണിജ്യ സിലിണ്ടറുകള്‍ പ്രധാനമായും ഉപയോഗിക്കുന്ന റെസ്‌റ്റോറന്റുകള്‍, ചായക്കടകള്‍, മറ്റു ഭക്ഷണ ശാലകള്‍ തുടങ്ങിയവയ്ക്ക് വില കുറവ് നേരിയ ആശ്വാസം പകരും. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് കമ്പനികള്‍ 100 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. നവംബര്‍ ഒന്നിന് 266 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു.
     അതേ സമയം, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ക്ക് വില കുറച്ചിട്ടില്ല.

1 تعليقات

  1. നല്ലത് എന്നാൽ ഒരു കാരണവശാലും ആരുടെയും വശം ചേർന്നു നിന്ന് വാർത്തകൾ ഇടതിരിക്കുക
    രവിന്ദ്രൻ

    ردحذف

إرسال تعليق

أحدث أقدم