സിനിമ പ്രവർത്തകർക്ക് ഭക്ഷ്യവിഷബാധ; ഉറവിടം ജയിൽ ചപ്പാത്തി.
കോട്ടയം: സിനിമ പ്രവർത്തകർക്ക് ഭക്ഷ്യവിഷബാധയേറ്റത് തൃശൂരിൽ നിന്നു കൊണ്ടു വന്ന ജയിൽ ചപ്പാത്തി വഴിയാണെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതു സംബന്ധിച്ച് തൃശൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർക്ക് റിപ്പോർട്ട് നൽകും.
സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ താമസിച്ച 9 യുവാക്കളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്നു വ്യാഴാഴ്ച വൈകിട്ട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമായതോടെ ഇവർ രാത്രി ആശുപത്രി വിട്ടിരുന്നു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ എത്തി ചികിത്സാ രേഖകൾ പരിശോധിക്കുകയും ഇവർ താമസിച്ച ടൂറിസ്റ്റ് ഹോം പരിശോധിക്കുകയും ചെയ്തു. ഇവിടെ നിന്ന് ഇവർ കഴിച്ച ചപ്പാത്തിയുടെ കവറും കണ്ടെടുത്തു. ഇവരെ എത്തിച്ച കോ-ഓർഡിനേറ്റർമാരുടെ മൊഴി പ്രകാരം ജയിൽ ചപ്പാത്തി ആണ് ഇവർക്ക് എത്തിച്ച് നൽകിയതെന്നു കണ്ടെത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ