മോഹൻലാലിൻ്റെ പുതിയ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചയാൾ പൊലീസ് പിടിയിൽ.
കോട്ടയം: മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്.
സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ
നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. കൂടുതൽ പേർ കുടുങ്ങുമെന്നാണ് സൂചന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ