വിദേശത്തു നിന്നെത്തുന്നവർക്ക് എയർ സുവിധ പോർട്ടൽ രജിസ്ട്രേഷൻ കർശനമാക്കി.
ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. യാത്രക്കാര്‍ വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുമ്പ് നടത്തിയ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് നല്‍കേണ്ടത്. ഇതുപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കാനാകും.
നവംബര്‍ 30ന് പുതിയ യാത്രാ മാര്‍ഗ്ഗരേഖ നിലവില്‍ വന്ന ശേഷം 2021 ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള കാലയളവില്‍ 2,51,210 യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തു. വ്യോമയാന മന്ത്രാലയം വികസിപ്പിച്ച പോര്‍ട്ടല്‍ 2020 ആഗസ്റ്റിലാണ് പ്രവര്‍ത്തനം തുടങ്ങിയത്.
പോര്‍ട്ടലില്‍ വരുത്തിയ മാറ്റങ്ങള്‍
▪️കോവിഡ് ഭീഷണിയുള്ള അറ്റ്-റിസ്‌ക്' വിഭാഗത്തില്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 'എച്ച്' ആന്‍ഡ് 'റെഡ്' ബാന്‍ഡ്. മറ്റുള്ളവര്‍ക്ക് പച്ച.
▪️'അറ്റ്-റിസ്‌ക്' അപേക്ഷകര്‍ കഴിഞ്ഞ 14 ദിവസത്തിനിടയില്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ വിവരങ്ങളും നല്‍കണം
▪️അറ്റ്-റിസ്‌ക്' രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ 'ടെസ്റ്റ് ഓണ്‍ അറൈവല്‍' സൗകര്യത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്യണം.
എയര്‍ സുവിധ പോര്‍ട്ടല്‍ ലിങ്ക്: https://www.newdelhiairport.in/airsuvidha/apho-registration
കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക https://bit.ly/NewTravelGuid
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ