അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ഇന്ന്.

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ഇന്ന്
 

കോട്ടയം: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷിദിനം ഇന്ന്(ഡിസംബര്‍ 3) ആചരിക്കും. രാവിലെ 10 ന് സുവര്‍ണ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. എസ്. ശരത്  അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. പി. കെ. ജയശ്രീ മുഖ്യ പ്രഭാഷണം നടത്തും. മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ രശ്മി മോഹനെ ചടങ്ങില്‍ ആദരിക്കും. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന എല്ലാവര്‍ക്കും പ്രാപ്യമായ സുസ്ഥിരമായ ഒരു കോവിഡാനന്തര ലോകത്തേക്ക് ഭിന്നശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം.  
സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി പദ്ധതികള്‍ വിവരിക്കുന്ന ലഘുലേഖ  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ റ്റി. എന്‍. ഗിരീഷ്‌ കുമാര്‍ പ്രകാശനം ചെയ്യും. ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുതിനായി നടത്തിയ ഉണര്‍വ്വ് 2021 ഓണ്‍ലൈന്‍ മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം കോട്ടയം മുനിസിപ്പാലിറ്റി പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനില്‍ നിര്‍വ്വഹിക്കും. 'ഭിന്നശേഷി നിയമം-2016ഉം, ഭിന്നശേഷി സമൂഹവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. പൊതു സമ്മേളനത്തിനു ശേഷം ഉണര്‍വ്വ്  ഓണ്‍ലൈന്‍ മത്സരവിജയികളുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

Post a Comment

أحدث أقدم