കോട്ടയം: പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്ദം കേട്ട് പിടിയാന ഇടഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടി പിടിക്കാൻ എത്തിയതായിരുന്നു പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കല്യാണി എന്ന പിടിയാന.
വണ്ടിയുടെ ശബ്ദം കേട്ട് ഭയന്നോടിയ പിടിയാന മെയിൻ റോഡിലൂടെ ഓടിയെത്തിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേയ്ക്കാണ് കാലെടുത്തു വച്ചത്. മുൻകാൽ തെന്നി വീണ ആനയുടെ തുമ്പിക്കൈയ്ക്കും, നാവിനും മുറിവേറ്റിട്ടുണ്ട്. ആനയെ തളയ്ക്കാൻ എത്തിയ സഹായിക്കും വിരലിന് പരിക്കേറ്റിട്ടുണ്ട്. ഏറെ നേരത്തെ പാപ്പാന്റെ പരിശ്രമത്തിന് ശേഷം ആനയെ ശാന്തയാക്കി.
പാപ്പാൻ വരുതിയിലാക്കി
ഇതേ തുടർന്ന് വലിയ അത്യാഹിതം തന്നെ ഒഴിവായി ആന ഇടഞ്ഞു എന്നറിഞ്ഞ് കുറേ നേരം നാട്ടുകാർ പരിഭ്രാന്തരായി.
إرسال تعليق