ഒമിക്രോണ്‍: വിദേശത്തു നിന്നെത്തുന്നവര്‍ക്ക് പരിശോധന; കൃത്രിമം കാണിച്ചാല്‍ നടപടി.
തിരു.: ഒമിക്രോണ്‍ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിദേശത്തു നിന്നെത്തുന്നവര്‍ക്കായി ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. യാത്രയ്ക്കു മുമ്പ് അവസാന 14 ദിവസം നടത്തിയ യാത്രകളുടെ വിവരങ്ങളും, 72 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് എന്നിവ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഒപ്പം ആര്‍ടി പിസിആര്‍ പരിശോധനയുടെ ആധികാരികത ഉറപ്പാക്കുന്ന സ്വയം സാക്ഷ്യപത്രം യാത്രികര്‍ നല്‍കണം. പരിശോധനയില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു.
إرسال تعليق