തമിഴ്നാട് നടപടി കൊലച്ചതി; കുരുവിള മാത്യൂസ്
തിരു.: യാതൊരു വിധ മുന്നറിയിപ്പും ഇല്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നു വിട്ട തമിഴ് നാടിന്റെ നടപടി മനുഷ്വത്വ രഹിതവും നീതികേടുമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.
ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയായി മാത്രമെ തമിഴ്നാടിൻ്റെ ഈ നടപടിയെ കാണാൻ സാധിക്കുകയുള്ളൂ. സംസ്ഥാന സർക്കാരും, ജനങ്ങളും ഇതിനെതിരെ പ്രതികരിക്കണം. മുല്ലപ്പെരിയാർ വിഷയത്തിൽ ഭയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന കേരളം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മുല്ലപ്പെരിയാറിന്റെ തീരപ്രദേശങ്ങളിൽ അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടായത് തമിഴ് നാടിന്റെ ധിക്കാരപരമായ നടപടി കൊണ്ടാണന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടിനെതിരെ സർക്കാർ നിയമപരമായ നടപടി സ്വീകരിക്കണമെന്നും, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിത് കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അകറ്റി ജീവൻ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുല്ലപ്പെരിയാർ എല്ലാ ദുരൂഹതകളും മുഖ്യമന്ത്രിയുടെ അറിവോടെയാണന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
إرسال تعليق