ചാൻസലർ പദവി കൂടി മുഖ്യമന്ത്രി എടുക്കട്ടെ ! ; പൊട്ടിത്തെറിച്ച് ഗവർണ്ണർ.
തിരു.: കേരളത്തിലെ സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ രൂക്ഷമാണെന്ന രൂക്ഷവിമർശനവുമായി കേരള ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ.
എല്ലാത്തരത്തിലും രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നു. നിയമനങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ശക്തമായ സ്ഥാപിത താൽപര്യമാണുള്ളത്. ഇത്തരം ഇടപെടലുകൾ കാരണം, കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നടത്തുവാൻ സാധിക്കുന്നില്ലെന്നും വളരെ വേദനയോടു കൂടി അദ്ദേഹം പറഞ്ഞു. ഏതു കാര്യങ്ങളിലും രാഷ്ട്രീയമായ ഇടപെടൽ നടത്തുകയാണെന്നും അത്തരമൊരു രാഷ്ട്രീയ ഇടപാടിൽ തനിക്ക് പങ്കാളിയാകാൻ താൽപര്യമില്ലെന്നും, അതിനാൽ സർവകലാശാലകളുടെ ചാൻസിലർ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കട്ടെ എന്നുമാണ് ഇന്ന് രാവിലെ ഗവർണ്ണർ പ്രതികരിച്ചത്. സർക്കാർ ഓർഡിനൻസ് കൊണ്ടു വന്ന് ചാൻസിലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണം. ഓർഡിനൻസ് ഒപ്പിടാൻ തയ്യാറാണ്.
രാജ്യത്തെ തന്നെ മികച്ച വിദ്യാഭ്യാസമാണ് കേരളത്തിലെ സ്ക്കൂളുകളിൽ ലഭിക്കുന്നതെന്നും, ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞതാണെന്നും അത്തരം സ്ഥാപനങ്ങളുടെ തലവനായി താൻ തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാൻ അതിയായി പ്രയത്നിച്ചു. പക്ഷേ, സർക്കാർ സഹകരിക്കുന്നില്ല. കണ്ണൂർ, കാലടി സർവ്വകലാശാലകളിലെ നിയമനങ്ങളിൽ സുതാര്യതയില്ല.
സർക്കാരുമായി ഒരു ഏറ്റുമുട്ടലിന് താൽപര്യമില്ലെന്നും അതിനാൽ താൻ ചാൻസിലർ പദവി ഒഴിയുന്നതാണ് ഔചിത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ