സർക്കാർ വാക്ക് പാഴ് വാക്കായി; ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ്.
കോട്ടയം: വിപണിയിലെ പച്ചക്കറി വില നിയന്ത്രിക്കാൻ ഹോട്ടികോർപ്പ് വഴി കുറഞ്ഞ വിലയ്ക്ക് ഉൽപ്പങ്ങൾ വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനം കൃത്യമായി പാലിക്കപ്പെട്ടില്ലെന്ന് ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആരോപിച്ചു. നാമമാത്രമായ പച്ചക്കറി മാത്രമാണ് ഹോർട്ടി കോപ്പിന്റ സ്റ്റാളു വഴി വിൽപ്പന നടത്തുന്നത്. ഇതുമൂലം പൊതു വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുകയാണ്. വിപണിയിൽ എറ്റവും വിലക്കുറവ് ഉണ്ടായിരുന്ന വെള്ളരിക്ക, പടവലങ്ങ, വഴുതനങ്ങ തുടങ്ങിയവയ്ക്കും കിലോയ്ക്ക് അമ്പതു രൂപയ്ക്ക് മുകളിലാണ് വില. തക്കാളിക്ക് കിലോയ്ക്ക് നൂറ്റി ഇരുപതു രൂപായാണ് വില. മുരിങ്ങാക്കോലിന് കിലോയ്ക്ക് നൂറ്റിഎഴുപതു രൂപയാണ് വില. നിലവിൽ നെല്ലിക്കായ്ക്കും നാരങ്ങയ്ക്കും മാത്രമാണ് വിലക്കുറവ് അനുഭപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടികോർപ്പിന്റെ വിൽപ്പനശാലകളിൽ കൃത്യമായി പച്ചക്കറി എത്തിച്ച് വിപണിയിലെ വില വർദ്ധനവിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق