കുമരകത്ത് നെല്ല് കയറ്റി വന്ന വള്ളം മുങ്ങി.
കുമരകം: പാടശേഖരത്തു നിന്നു നെല്ല് കയറ്റി വന്ന വള്ളം കുമരകം കോട്ടത്തോട്ടിൽ മുങ്ങി. ഇടവട്ടം പാടശേഖരത്ത് നിന്നു 120 ക്വിന്റൽ നെല്ല് കയറ്റി വന്ന വള്ളമാണ് മുങ്ങിയത്. നെല്ല് ചാക്കുകളിൽ നിറച്ചു കെട്ടി വള്ളത്തിൽ അടുക്കി വച്ചിരിക്കുകയായിരുന്നു. വള്ളത്തിന്റെ അടിപ്പലക തകർന്നു വെള്ളം കയറി മുങ്ങുകയായിരുന്നു. കാലടിയിലെ അരി മില്ലിലേക്കു ലോറിയിൽ കയറ്റി വിടുന്നതിനു കൊണ്ടു വരികയായിരുന്നു നെല്ല്. യന്ത്രം ഉപയോഗിച്ചു ഓടിച്ചാണു വള്ളം കൊണ്ടു വന്നത്. ലോറി കിടക്കുന്നതിനു ഏതാനും മീറ്റർ അകലെ ചൂളയ്ക്കു സമീപത്താണു വള്ളം മുങ്ങിയത്. വള്ളത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത ശേഷം ആദ്യം ലോഡ് കയറ്റി വരിക ആയിരുന്നു. നെല്ലുമായി വള്ളം പൂർണ്ണമായും വെള്ളത്തിനടിയിലായി. മുങ്ങിക്കിടന്ന വള്ളത്തിൽ നിന്നു നെല്ല് നിറച്ച ചാക്കുകൾ വള്ളത്തിലെ തൊഴിലാളികളും ലോഡിങ് തൊഴിലാളികളും ചേർന്നു കരയ്ക്കു കയറ്റി. പിന്നീട് ലോറിയിൽ കയറ്റി മില്ലിലേക്കു കൊണ്ടു പോയി.
إرسال تعليق