മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം
ന്യൂഡൽഹി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം. ഡോ. ജോ ജോസഫാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം.
      അര്‍ദ്ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. വിഷയത്തില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള സാന്നിധ്യം വേണം. മുല്ലപ്പെരിയാര്‍ വിഷയം തമിഴ്‌നാട് കൈകാര്യം ചെയ്യുന്ന രീതിയെയും സത്യവാങ്മൂലത്തില്‍ വിമര്‍ശിക്കുന്നു.
        അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മേല്‍നോട്ട സമിതി യോഗം ചേരണമെന്ന് പോലും ആവശ്യപ്പെടാത്ത സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണെന്ന് വിമര്‍ശിച്ച വി. ഡി. സതീശന്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
       

Post a Comment

أحدث أقدم