പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ബൈക്ക് ഓടിച്ചു. രക്ഷിതാക്കൾക്കെതിരെ കേസ്.
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ബൈക്ക് ഓടിച്ച കേസിൽ നാല് പേരെ തിരൂരങ്ങാടി പോലീസ് പിടികൂടി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് എതിരെയും ആർ സി ഉടമകൾക്കെതിരെയും കേസ് എടുത്തതായി പോലീസ് പറഞ്ഞു.
സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾ ഇരുചക്ര വാഹനവുമായി വരുന്നത്
വർദ്ധിച്ചിരിക്കുകയാണ്. മത്സര ഓട്ടം നടത്തുന്നതും പതിവാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതേ തുടർന്നാണ് പോലീസ് പരിശോധന കർശനമാക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ