ഇളംകാട്ടിൽ കനത്ത മഴ. പുഴകളിലെ ജലനിരപ്പ് ഉയർന്നു.

ഇളംകാട്ടിൽ കനത്ത മഴ. പുഴകളിലെ ജലനിരപ്പ് ഉയർന്നു.
 

മുണ്ടക്കയം: ഇളങ്കാട് ടോപ്പ് മേഖലയിൽ കനത്ത മഴ. മലവെള്ളപ്പാച്ചിലിൽ പുഴകളിൽ ജലനിരപ്പുയർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു.. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകി. ഇന്നലെ വൈകുന്നേരം മണിക്കൂറുകളായി ഇളങ്കാട് മേഖലയിൽ കനത്ത മഴയായിരുന്നു. ഉരുൾപൊട്ടൽ ആണോ മലവെള്ളപ്പാച്ചിൽ ആണോ വ്യക്തമല്ലാത്ത തരത്തിൽ പുല്ലകയാർ കരകവിഞ്ഞു. പുല്ലകയാറിൻ്റെയും മണിമലയായിന്റെയും തീരത്തുള്ളവർ  ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഇളങ്കാട് വെബ്ലി മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ