പി. ടി. തോമസായിരുന്നു ശരി; ഒപ്പം നില്‍ക്കാതിരുന്നത് ബാഹ്യസമ്മര്‍ദ്ദം കാരണം; ഉമ്മന്‍ ചാണ്ടി.
തിരു.: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി. ടി. തോമസിന്റെ നിലപാടുകൾ ആയിരുന്നു ശരിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി. ടി. തോമസ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നു. ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ കഴിയാത്തത് ബാഹ്യസമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു. സംഘടിപ്പിച്ച പി. ടി. തോമസ് അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉള്ളില്‍ ഒരു കാര്യം വെച്ച് മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവം പി. ടി. തോമസിന് ഇല്ലായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പി. ടി. നിലപാടില്‍ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി തുറന്നു പറഞ്ഞു. എ ഗ്രൂപ്പ് നേതാവായിരുന്നിട്ടും പി. ടി. തോമസിന് ഒപ്പം നേതാക്കള്‍ നില്‍ക്കാത്തത് അദ്ദേഹത്തെ ഗ്രൂപ്പില്‍ നിന്ന് പോലും അകലം പാലിക്കാന്‍ പിന്നീട് പ്രേരിപ്പിച്ചിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ പി. ടി.ക്ക് ഇടുക്കി സീറ്റ് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ