ഒമിക്രോണ്‍ വര്‍ദ്ധനവ്; നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിര്‍ദേശം.

ഒമിക്രോണ്‍ വര്‍ദ്ധനവ്; നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിര്‍ദേശം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്, ഒമിക്രോൺ കേസുകളിൽ വൻ വർദ്ധനവ്. ഇതു വരെയായി 781 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 21 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി ആണ് ഒന്നാമത്. ഡൽഹിയിൽ 238 പേർക്കും മഹാരാഷ്ട്രയിൽ 167 പേർക്കുമാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 9195 ആളുകൾക്ക് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
       ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സസര്‍ക്കാര്‍ നിർദ്ദേശം നൽകി.
     ഡൽഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നാം ഘട്ട യെല്ലോ അലേർട്ട് പ്രാബല്യത്തിൽ വന്നാൽ രാജ്യ തലസ്ഥാനമായ ഡൽഹിയില്‍ ഇനി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും.

Post a Comment

വളരെ പുതിയ വളരെ പഴയ