പദ്ധതി വിവരങ്ങൾ സുതാര്യമാകണം; മ​ന്ത്രി റിയാസ്​.

പദ്ധതി വിവരങ്ങൾ സുതാര്യമാകണം; മ​ന്ത്രി റിയാസ്​ 
കണ്ണൂർ:  പൊതുമരാമത്ത്​ വകുപ്പിൽ ഉൾപ്പെടെ സർക്കാർ പദ്ധതികളുടെ എല്ലാ വിവരങ്ങളും സുതാര്യം ആകണമെന്നാണ്​ സർക്കാർ ആഗ്രഹിക്കുന്നതെന്ന്​ മന്ത്രി മുഹമ്മദ്​ റിയാസ്​ പറഞ്ഞു. കണ്ണൂർ പ്രസ്സ്​ ക്ലബിൽ രാജീവൻ കാവുമ്പായി മാധ്യമ അവാർഡ്​ വിതരണം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പദ്ധതി വിവരങ്ങൾ ജനങ്ങൾക്ക്​ ലഭ്യമാകുന്ന സാഹചര്യം അഴിമതി തടയാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്​.  ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക്​ വലിയ പങ്ക്​ വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.  
  ​        മനോരമ കൊച്ചി യൂനിറ്റിലെ സീനിയർ സബ്​ എഡിറ്റർ എം. ഷജിൽകുമാർ അവാർഡ്​ ഏറ്റുവാങ്ങി. പ്രസ്സ്​ ക്ലബ്​ പ്രസിഡൻറ്​ എ. കെ. ഹാരിസ്​ അദ്ധ്യക്ഷത വഹിച്ചു.  ദേശാഭിമാനി എംപ്ലോയീസ്​ വെൽഫെയർ ​അസോസിയേഷൻ സെക്രട്ടറി രാജീവൻ, രാജീവൻ കാവുമ്പായിയുടെ സഹോദരൻ രാധാകൃഷ്​ണൻ എന്നിവർ പ്രസംഗിച്ചു. പ്രസ്സ്​ ക്ലബ്​ ​ സെക്രട്ടറി പ്രശാന്ത്​ പുത്തലത്ത്​ സ്വാഗതം പറഞ്ഞു.

Post a Comment

أحدث أقدم