"വെറുപ്പിനെതിരെ സൗഹൃദ കേരളം" സന്ദേശരേഖാ വിതരണത്തിന് ഉജ്ജ്വല തുടക്കം.

"വെറുപ്പിനെതിരെ സൗഹൃദ കേരളം" സന്ദേശരേഖാ വിതരണത്തിന് ഉജ്ജ്വല തുടക്കം.

കോട്ടയം: "വെറുപ്പിനെതിരെ സൗഹൃദ കേരളം" എന്ന പ്രമേയത്തിൽ
വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ നടത്തി വരുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സന്ദേശരേഖാ വിതരണത്തിന്  കോട്ടയംജില്ലയിൽ തുടക്കമായി. 
      കാഞ്ഞിരപ്പള്ളിയിൽ ജില്ലാ പ്രസിഡന്റ് സക്കീർ ഹുസൈൻ മൗലവിയിൽ നിന്ന് ഗവ: ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് സന്ദേശരേഖ ഏറ്റുവാങ്ങി ജില്ലാതല പ്രചരണത്തിന് തുടക്കം കുറിച്ചു.  കോട്ടയത്ത് വിസ്ഡം ജില്ലാ സെക്രട്ടറി അബ്ദുൽ ശുക്കൂറിൽ നിന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും  മുണ്ടക്കയത്ത് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും കൂട്ടിക്കലിൽ പഞ്ചായത്ത് പ്രസി: പി. എസ്. സജിമോനും ഈരാറ്റുപേട്ടയിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസും  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ  വിവിധ ജനപ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ-സംസ്ക്കാരിക രംഗത്തെ പ്രമുഖരും  സന്ദേശരേഖ ഏറ്റു വാങ്ങി സൗഹൃദ കേരള കാമ്പയിനിൽ പങ്കാളികളായി.

സന്ദേശ രേഖാ വിതരണം തുടരും.
      സമൂഹത്തില്‍ വിദ്വേഷ പ്രചാരണവും, വര്‍ഗ്ഗീയ സന്ദേശങ്ങളും വര്‍ദ്ധിച്ചു വരുന്നതിതെിരെ ബഹുജന മുന്നേറ്റം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദേശ പ്രചാരണം സംഘടിപ്പിക്കുന്നത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന മത സാഹോദര്യവും പരസ്പര വിശ്വാസത്തിനും മുറിവേല്‍പ്പിക്കുന്ന നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം, വിദ്വേഷം ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളെ സമൂഹം ജാഗ്രതയോടെ കാണണം.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നവരോട് മൃദുസമീപനം സ്വീകരിക്കുന്നതും, വോട്ട് ബാങ്ക് ലക്ഷ്യമാക്കി നിലപാട് സ്വികരിക്കുന്നതും കടുത്ത അനീതിയാണെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിലയിരുത്തി.

Post a Comment

أحدث أقدم